മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് തുറക്കുന്നു. സെപ്റ്റം ബര്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓണവിപ ണിയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിനും പൊതുജനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങിക്കുന്നതി നുള്ള സൗകര്യം ബാങ്ക് ഒരുക്കുന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തെ നാട്ടുച ന്തയിലാണ് ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.കുടുംബശ്രീ യൂണിറ്റുകളുടെ പ്രത്യേക സ്റ്റാളുകളും ഓണം വിപണിയുടെ ഭാഗ മായുണ്ടാകും.കാര്‍ഷികവും കാര്‍ഷികേതരവുമായ എല്ലാ വിധ ഉല്‍ പ്പന്നങ്ങളും വിപണനം ചെയ്യുന്നതിന് ബാങ്ക് സൗജന്യമായാണ് സൗ കര്യമൊരുക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ.കെ.സുരേഷ് പറഞ്ഞു. കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിപണനം നടത്തു ന്ന മികച്ച കര്‍ഷകന് 5000 രൂപയുടെ ക്യാഷ് അവാര്‍ഡും ഏറ്റവും നല്ല കുടുംബശ്രീ സ്റ്റാളിന് 5000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍ കും.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണമെന്ന ആശയമുയര്‍ത്തി ബാങ്ക് നടപ്പിലാക്കുന്ന നാട്ടുചന്തയുടെ ട്രയല്‍ എന്നോണമാണ് ഓണത്തിന് തുറക്കുന്ന ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ.കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രം കൂടിയായി മാറുന്ന നാട്ടുചന്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി സെ ക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.ഒരേക്കര്‍ വരുന്ന വിശാലമായ സ്ഥലവും 25000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണ് നാട്ടുചന്തയ്ക്ക് വേ ണ്ടി ബാങ്ക് സജ്ജമാക്കുന്നന്നത്.നാട്ടുചന്ത പൂര്‍ണമായും ഈ വര്‍ഷം തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നും സെക്രട്ടറി അറിയിച്ചു.
നാട്ടുചന്തയുടെ മുന്നോടിയായി നടത്തുന്ന ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്ക റ്റ് സെപറ്റംബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് കെടിഡിസി ചെയര്‍ മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്യും.ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും ആദ്യ വില്‍പ്പന തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത ലിയും നിര്‍വഹിക്കും.ഓണവിപണിയിലേക്കുള്ള സ്റ്റാളുകളുടെ ബുക്കിംഗ് ആരംഭിച്ചു.വിവരങ്ങള്‍ക്ക് ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍.04924-222 052,223 823,223 588.വാര്‍ത്താ സമ്മേ ളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് രമാസുകുമാരന്‍, ഡയറക്ട ര്‍മാരായ പി.കെ ഉമ്മര്‍,രാധാകൃഷ്ണന്‍,ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.