അഗളി: ബന്ധുവിന്റെ ചികിത്സക്കായി അപൂര്‍വ രക്തഗ്രൂപ്പ് തേടിയ ലഞ്ഞ യുവാവിന് രക്ഷകനായി എക്‌സൈസ് ജീവനക്കാരന്‍. ആന ക്കട്ടി എക്‌സൈസ് ചെക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ വസന്ത കുമാറാണ് യുവാവിന്റെ ബന്ധുവിനായി സ്വന്തം ജീവരക്തം രക്തം ദാനം ചെയ്തത്.
സഹജീവി സ്‌നേഹത്തിന്റെ ആ നന്‍മനിറഞ്ഞ സംഭവം നടന്നത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.ചെക്‌പോസ്റ്റില്‍ പരിശോധന നടത്തുന്ന തിനിടെ ബൈക്കിലെത്തിയ യുവാവിനോട് വിവരങ്ങള്‍ ആരാഞ്ഞ പ്പോഴാണ് മുത്തശ്ശിക്ക് എ നെഗറ്റീവ് ഗ്രൂപ്പ് രക്തം ആവശ്യമായി വന്നി രിക്കുകയാണെന്നും അതിനായുള്ള ഓട്ടത്തിലാണെന്ന കാര്യം അറി യിച്ചത്.പലയിടത്തും തിരക്കിയിട്ടും ലഭ്യമായില്ലെന്നും മട്ടത്തുകാട് ഐടിഐയില്‍ ചെന്ന് അന്വേഷിക്കാനാണ് പോകുന്നതെന്നും പറ ഞ്ഞു.ആനക്കട്ടി ബഥനി ആശുപത്രിയില്‍ ചികിത്സിയിലുള്ള ഷോള യൂര്‍ മൂലഗംഗല്‍ ഊരിലെ മരുതന്റെ ഭാര്യ ശിവാള്‍ (70)ക്കാണ് രക്തം ആവശ്യമായി വന്നിരുന്നത്.എന്നാല്‍ ഇനി തിരക്കേണ്ടതില്ലെ ന്നും തന്റെ രക്തഗ്രൂപ്പ് എ നെഗറ്റീവാണെന്നും രക്തദാനം നടത്താന്‍ സന്നദ്ധനാണെന്നും വസന്തകുമാര്‍ യുവാവിനെ അറിയിച്ചു. മേലധി കാരികളുടെ അനുമതി വാങ്ങി ഇന്നലെ കോയമ്പത്തൂരിലുള്ള രക്ത സംഭരണ കേന്ദ്രത്തിലെത്തി വസന്തകുമാര്‍ രക്തം നല്‍കി.
48 കാരനായ വസന്തകുമാര്‍ ആദ്യമായാണ് രക്തം ദാനം ചെയ്തത്. മുമ്പും പലതവണ ആവശ്യക്കാരെത്തിയിരുന്നു.രക്തം നല്‍കാന്‍ സന്നദ്ധനായിരുന്നുവങ്കിലും രക്തദാനം നടത്താന്‍ സാധിച്ചിരു ന്നില്ല.എന്നാല്‍ ഇനി അങ്ങിനെയായിരിക്കില്ലെന്നും അപൂര്‍വ്വ രക്തഗ്രൂപ്പുള്ളവര്‍ക്ക് ആവശ്യക്കാര്‍ക്ക് രക്തം ദാനം ചെയ്യുന്നത് മഹത്തായ പ്രവര്‍ത്തിയാണെന്നും വസന്തകുമാര്‍ പറഞ്ഞു.പട്ടാമ്പി സ്വദേശിയായ വസന്തകുമാര്‍ 2002ലാണ് എക്‌സൈസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.ആനക്കട്ടി ചെക്്‌പോസ്റ്റ് ഡ്യൂട്ടില്‍ നിന്നും ഇപ്പോള്‍ പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്.അടുത്ത ദിവസം തന്നെ വസന്തകുമാര്‍ ചുരമിറങ്ങും.