അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തി നായി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വളപ്പി ല്‍ അമ്മ വീട് ഒരുങ്ങുന്നു.ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞി ന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം. പി. ഫണ്ടില്‍ നിന്നും 57 ലക്ഷം അനുവദിച്ചാണ് അമ്മ വീട് യാഥാര്‍ ത്ഥ്യമാക്കുന്നത്. അട്ടപ്പാടിയില്‍ പ്രസവത്തിനായി ആശുപത്രിയിലേ ക്ക് വരാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട് ഒരുക്കുന്നത്.

പ്രസവത്തിനു ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുന്നത് വരെ അമ്മ വീട്ടില്‍ താമസിപ്പിച്ച് ആരോഗ്യം ഉറപ്പുവരുത്തിയാണ് ഊരു കളിലേക്ക് വിടുക. ശുചിമുറി, കുളിമുറി, കിടപ്പുമുറി, ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഒരു വീട്. ആകെ 267 ചതുരശ്ര മീറ്ററിലാണ് ഏഴ് വീടുകള്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഏഴ് വീടു കള്‍ക്കായി ഒരു പൊതു അടുക്കളയും നിര്‍മിക്കും. ഗര്‍ഭിണികള്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാം എന്നതാണ് പ്രത്യേകത. പൊതു അടുക്കളയില്‍ അവര്‍ക്ക് സ്വയം ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യ വും ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ട ത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് അമ്മ വീട് തുറന്ന് നല്‍കുമെന്നും കോട്ടത്തറ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!