അലനല്ലൂര്‍:സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഒമ്പത്,പത്ത് ക്ലാസു കളില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ അനുവ ദിച്ചിരുന്ന 1:40 തോതിലുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നി ര്‍ത്തലാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലി ക്കണമെന്ന് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.1:45 എന്ന അനുപാതത്തില്‍ തസ്തിക നിര്‍ണയം നടത്തിയാല്‍ ഒട്ടേറെ പേര്‍ക്ക് തസ്തിക നഷ്ടമാകുന്ന അവസ്ഥയാണ്.ജോലി സംരക്ഷണം ഉറപ്പാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന ക്രമീകരണം ഒറ്റയടിക്ക് ഇല്ലാതാക്കിയത് തി കച്ചും നീതികേടും അധ്യാപക ദ്രോഹ നടപടിയുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
2014-15 വരെ നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മാത്രമാണ് നിലവില്‍ തസ്തിക നഷ്ടമായാല്‍ പുനര്‍വിന്യാസം നല്‍കുന്നത്.
നാളിതുവരെ നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും ജോലി സുരക്ഷ ഉറപ്പുവരുത്തി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാ റാകണമെന്ന് യോഗം ആവശ്യപ്പെട്ടു.18 ന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സംഗമവും പൊതുവിദ്യാഭ്യാസം തക ര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കും അ ധ്യാപക ദ്രോഹ നടപടികള്‍ക്കുമെതിരെ 27 ന് നടത്തുന്ന ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ചു.ഉപജില്ലാ ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, കെ.പി.എ.സലീം,പി.അന്‍വര്‍ സാദത്ത്, കെ.ജി.മണി കണ്ഠന്‍,കെ.ടി.യൂസഫ്,ഹാരിസ് കോലോതൊടി, കെ.എം.മുസ്തഫ, കെ.അബ്ദുല്‍ സലീം,പി.ഹംസ,ടി.കെ.അബ്ദുല്‍സലാം, കെ.വി. ഇല്യാസ്,കെ.മുഹമ്മദ് സ്വാനി, പി.മുഹമ്മദലി എന്നിവര്‍ സംസാ രിച്ചു.