ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെയും ഐ.സി.യു. യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വകുപ്പ് വീണാ ജോർജ് നിർവഹിച്ചു.
കുടുംബത്തിന്റെ ഡോക്ടർ എന്ന ആശയത്തോടെ ആരോഗ്യ കേന്ദ്ര ങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്നും അതുവഴി ഒരു പഞ്ചായത്തിൽ ഒന്നിലധികം വിദഗ്ധ ഡോക്ടർമാരുടെ സേവന വും ലാബ് സൗകര്യവും വൈകീട്ട് ആറ് വരെ ഒ.പി. സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ധാരാളം പേർക്ക് സൗജന്യ ചികിത്സ നൽകി ദേശീയതലത്തിൽ മികച്ച സം സ്ഥാനമായി കേരളം മാറി. ഒട്ടനവധി ചിലവേറിയ ചികിത്സകൾക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലുള്ള സേവനം ലഭ്യമാ ക്കാൻ താലൂക്ക് ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾ ക്കും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലൊന്നാവട്ടെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.
കെ.ഡി. പ്രസേനൻ എം.എൽ.എ. അധ്യക്ഷനായി. പി.പി. സുമോദ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത, ആലത്തൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഫ്ളമി ജോസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.