മണ്ണാര്‍ക്കാട് :പഠന മികവിലും വിജയ ശതമാനത്തിലും ജില്ലയിലെ സ്‌കൂളുകള്‍ വളരെ നന്നായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പിറകില്‍ നില്‍ക്കുന്ന സെക്കണ്ടറി സ്‌കൂളുകളുടെ നിലവാരം കാലാനുസൃതമായി ഉയരേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ് സ് ടീന്‍സ്‌പേസ് നേതൃസംഗമം ആവശ്യപ്പെട്ടു.ആധുനിക സാങ്കേതി ക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള പഠനവും അടിസ്ഥാനസൗക ര്യങ്ങളും നാമമാത്രമായ അവസ്ഥയാണ് മിക്ക വിദ്യാലയങ്ങളുടേ തും. സര്‍ക്കാറും പിടിഎ കമ്മിറ്റികളും ജനപ്രതിനിധികളും സ്‌കൂളു കളുടെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ആഗസ്റ്റ് 18 ന് കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജില്ലാ സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനമായ ടീന്‍സ്‌പേസിന്റെ ഭാഗമായി നടന്ന സമ്മേളനം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റിഷാദ് പൂക്കാട ഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് ഷാഹി ന്‍ഷാ അധ്യക്ഷനായി.ജില്ലാ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ സുല്‍ഫീ ക്കര്‍ പാലക്കാഴി, ജില്ലാ ജോയിന്റ് സെക്രട്ടറി സാജിദ് പുതുനഗരം, ഷാനിബ് അല്‍ ഹികമി കാര, ഹസീബ് പാലക്കാട്, ടി.കെ ഷഹീര്‍ അല്‍ ഹികമി, ജാഷിര്‍ പുതുനഗരം, സഫീര്‍ അരിയൂര്‍, ഷഫീഖ് അല്‍ ഹികമി, മുബാറക് തച്ചമ്പാറ, ജസീം ഒലവക്കോട്, ഫായിസ് പെരിങ്ങോട്ടുകുറുശ്ശി, ഇര്‍ഫാന്‍ ചെര്‍പ്പുളശ്ശേരി എന്നിവര്‍ സംസാ രിച്ചു.