പാലക്കാട്: ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 13) രാവിലെ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9 മണിക്ക് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, 10.30ന് ഷൊര്‍ണൂര്‍ ഐക്കണ്‍സ്, ഉച്ചയ്ക്ക് 12ന് പാലക്കാട് ഗവ. വനിത-ശിശു ആശുപത്രി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉച്ചയ്ക്ക് 12.15ന് പാലക്കാട് ജില്ലാ ആശുപത്രി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചയ്ക്ക് 12.30ന് വടവന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം, ചെമ്മണാമ്പതി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പനങ്ങാട്ടിരി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, കണ്ണമ്പ്ര ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പട്ടോല ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, അബ്ബന്നൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ചീരക്കടവ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, നെന്മേനി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, പുന്നപ്പാടം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, എരിമയൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം (ലാബ്), ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (ലാബ്) എന്നിവ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം. വൈകീട്ട് നാലു മണി ക്ക് മന്ത്രി കഞ്ചിക്കോട് അഹല്യ എസ്.ഒ.എസ്. മോഡല്‍ ഹോം സന്ദര്‍ശിക്കും. വൈകിട്ട് 5.30ന് താലൂക്ക് ആശുപത്രി ആലത്തൂര്‍ (ഡയാലിസിസ് യൂണിറ്റ് ആന്‍ഡ് ഇ.സി.ആര്‍.പി. 2 പീഡിയാട്രിക് ഐ സി യു) ഉദ്ഘാടനവും നിര്‍വഹിക്കും.