അഗളി:അട്ടപ്പാടിയില്‍ വനമേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കട ത്താന്‍ ശ്രമിച്ച കേസിലെ പ്രതി വനംവകു പ്പിന് മുന്നില്‍ കീഴട ങ്ങി.ഷോളയൂര്‍,ചെത്തിക്കര,നല്ലശിങ്ക ഊരിലെ രങ്കന്‍ (37) ആണ് അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.വി ബിജുവിന് മുമ്പാകെ കീഴടങ്ങിയത്.ആനക്കട്ടി വട്ട്‌ലക്കി മലവാരത്തില്‍ മരപ്പാ ലം വാച്ച് ടവര്‍ പരിസരത്ത് നിന്നും ചന്ദനക്കുറ്റികള്‍ പിഴുതെടുത്ത് ചെത്തി യൊരുക്കി കടത്താന്‍ ശ്രമിച്ചെന്നാണ് കേസ്.സംഭവത്തില്‍ ആറു പേരെ നേരത്തെ പിടികൂടിയിരുന്നു.കേസിലെ ഒന്നാം പ്രതി യായ രങ്കന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പാലക്കാട് സെ ഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളു കയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേ ശിക്കുകയായിരുന്നു.ഇതിന്റെയടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച യോടെ രങ്കന്‍ റെയഞ്ച് ഓഫീസര്‍ക്ക് മുമ്പാകെ ഹാജരായി കുറ്റ സമ്മത മൊഴി നല്‍കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തി .പ്രതിയു മൊത്ത് നടത്തിയ തെളിവെടുപ്പില്‍ കൃത്യത്തിന് ഉപയോഗിച്ച വാഹ നവും കമ്പിപ്പാരയും കണ്ടെടുത്തതായി ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേ ഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജയചന്ദ്രന്‍ അറിയിച്ചു .മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെ യ്തു.കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുള്ളതായി ഡെപ്യു ട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.