പാലക്കാട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡുകള്‍ക്ക് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മ, എഴുത്തുകാരനുമായ അധ്യാ പകനുമായ ഡോ. ടി സൈനുല്‍ ആബിദ് എന്നിവരെ തിരഞ്ഞെടു ത്തതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി എം മുസ്തഫ തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് എന്നിവര്‍ അറിയിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ ത്തനങ്ങളില്‍ ശ്രദ്ധേയനായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓര്‍ മക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തിപത്രവും അബൂദാബി ബനിയാസ് കെ.എം.സി.സി നല്‍കുന്ന 5001 രൂപയും അടങ്ങുന്നതാണ് അവാര്‍ ഡുകള്‍.ഓഗസ്റ്റ് 13 ന് വൈകീട്ട് 7 മണിക്ക് തച്ചമ്പാറ ഏടായിക്കല്‍ അറഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉബൈദ് ചങ്ങലീരി അനുസ്മരണ സെമിനാറില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

തനത് ഭാഷയിലും ശൈലിയിലുംമുള്ള ഗാനാലാപനത്തിലൂടെ ശ്രദ്ധേയമായ നഞ്ചിയമ്മയുടെ കലാമികവിനെ യൂത്ത് ലീഗ് ആദരിച്ചു കൊണ്ടാണ് അവാര്‍ഡ് നല്‍കുന്നത്. അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗത്തിന്റെ അഭിമാനമായ നഞ്ചിയമ്മ ചല ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ , സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ നഞ്ചപ്പന്‍. മക്കള്‍:ശാലിനി , സംകുമാര്‍.

സാഹിത്യ മേഖലയിലും എഴുത്തിലും ശ്രദ്ധേയനായ ഡോ. ടി സൈനുല്‍ ആബിദ് അന്വേഷണാത്മക ചരിത്ര രചനാ രംഗത്തു നടത്തിയ ഇടപെടലിനാണ് അവാര്‍ഡ്.മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ: മമ്പുറം സയ്യിദ് ഫസല്‍ തങ്ങളുടെ രാഷ്ട്രീയ ധൈഷണിക സഞ്ചാരങ്ങള്‍ എന്ന പുസ്തക രചയിതാവാണ്.മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ഇസ്ലാമിക ചരിത്ര വിഭാഗം മേധാവിയുമാണ് ഡോ . സൈനുല്‍ ആബിദ്. ഭാര്യ: ഫാത്തി മത്തുല്‍ ബിന്ദുല്‍ ഖൈര്‍ , മക്കള്‍:തബസ്സും തസ്നീം , അമീന്‍ മഹ്മൂദ്.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി എം മുസ്തഫ തങ്ങള്‍ , ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് , ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി എം സലിം മാസ്റ്റര്‍ എന്നി വരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!