അലനല്ലൂര്‍:മധുരം മലയാളം പരിപാടിയുടെ ഭാഗമായി ഭരണ തല ത്തില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മലയാളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരി ക്കുന്ന തിനുമായി അലനല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ യോഗം ചേര്‍ ന്നു.യുവകവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പാഠ്യപദ്ധതിയില്‍ മലയാളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണ മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സബ് രജിസ്ട്രാര്‍ പി.ജോയി അധ്യക്ഷനായി. നൗഫ ല്‍,പി ബാലകൃഷ്ണന്‍,എന്‍.ഗോപാലകൃഷ്ണന്‍,കെ.പി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.