പാലക്കാട്: ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവ യുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങ ളുടെ പ്രദര്‍ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിതകര്‍മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ ഹരിത സംഗമത്തിന്റെ ഉദ്ഘാടനവും ഹരിതമിത്രം അപ്ലിക്കേഷന്റെ ജില്ലാതല പ്രകാശന വും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യ ക്ഷനായി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകാ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം, ഹരിത കര്‍മ്മസേനക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശസ്വയംഭര ണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേനക്ക് പിന്തുണ നല്‍കുന്ന മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാ കലക്ടര്‍ മൃണമയി ജോഷി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവ ച്ച് ശുചിത്വ മിഷന്റെ ജില്ലാതല പുരസ്‌കാരം ലഭിച്ച പല്ലശ്ശന, വെള്ളി നേഴി, മുണ്ടൂര്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകള്‍, ഷൊര്‍ണൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ഹരിതകര്‍മ്മസേനാ പ്രതിനിധികള്‍ മികവിന്റെ വഴികള്‍ എങ്ങനെ യായിരുന്നുവെന്നത് സംബന്ധിച്ച് സംസാരിച്ചു. സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും വിശദീകരണം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങ ള്‍ വിശകലനം ചെയ്യുന്നതിനും ഹരിതകര്‍മ്മ സേന അംഗങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേന സംരംഭങ്ങ ളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഹരിതകര്‍മ്മ സേന സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സേ തുമാധവന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്ര ബാബു, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി. അബിജിത്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി.സി. ബാലഗോപാല്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) എം.പി രാമദാസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ. അനുഷ, കെല്‍ട്രോണ്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ സുധീഷ് കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ ശ് ആര്‍. നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.