മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ (എച്ച്ഡി ഇപി) മുഖ്യമന്ത്രിക്ക് കത്തയച്ചു.

മുന്നൂറ് ലിറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ 2011 മുതലാണ് തത്തേങ്ങലത്ത് സൂക്ഷിച്ച് വരുന്നത്.2014ല്‍ കീടനാശിനി സൂക്ഷി ച്ചിരുന്ന ബാരലിന് ചേര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തോ ളം രൂപ മുടക്കി പുതിയ ബാരലിലേക്ക് മാറ്റുകയായിരുന്നു. എന്‍ഡോ സള്‍ഫാന്‍ ശേഖരം ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് അന്ന് അധികൃ തര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും എട്ട് വര്‍ഷം പിന്നിട്ടിട്ടും നടപടി യുണ്ടായിട്ടില്ല.സൈലന്റ് വാലി ബഫര്‍സോണില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നും നിരോധിത കീടനാശിനി മാറ്റുന്നതിലുണ്ടാകുന്ന താമസം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.ഇനിയൊരു ചോര്‍ച്ചയോ മറ്റോ ഉണ്ടായാല്‍ മനുഷ്യനും പ്രകൃതിയ്ക്കും മറ്റ് ജീവജാലങ്ങള്‍ ക്കും ആപത്താകുമോയെന്നതാണ് ആശങ്ക.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷ ങ്ങളോളം നടന്ന എന്‍ഡോസള്‍ഫാന്‍ പ്രയോഗം പ്രദേശവാസിക ള്‍ക്കിടയില്‍ പലവിധ രോഗങ്ങള്‍ക്ക് ഇടയാക്കി.2015 മെയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇരുന്നൂറോളം പേരെ പരിശോധിച്ചതിന്റെ ഫലം പുറത്ത് വന്നപ്പോള്‍ തത്തേങ്ങലത്ത് 45 പേര്‍ക്ക് സെറിബ്രല്‍ പാള്‍സി ഉള്‍പ്പടെയുള്ള ജനിതക വൈകല്ല്യങ്ങളും മറ്റു ഗുരുതര രോഗങ്ങളും കണ്ടെത്തി.അര്‍ബുദം ബാധിച്ച് മരിച്ചവരുമുണ്ട്. ജീവിച്ചിരിക്കുന്ന വരില്‍ ആരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലു ള്‍പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു ദുര്യോഗം.തത്തേങ്ങലത്തെ എന്‍ ഡോസള്‍ഫാന്‍ ഇരകളെ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടു ത്തി അര്‍ഹമായ ആനുകൂല്ല്യങ്ങള്‍ ഉറപ്പാക്കണമെന്ന് എച്ച്ഡിഇപി ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ.ജുനൈസ് പടലത്ത്,അബ്ദുല്‍ ഹാദി അറയ്ക്കല്‍,അന്‍വര്‍ ചൂരിയോട് എന്നിവര്‍ മുഖ്യന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!