കോട്ടോപ്പാടം: കോട്ടോപ്പാടം എംഐസി വിമന്‍സ് അക്കാദമിയു ടേയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയുടേയും സംയുക്താഭി മുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ പരി ശീലന പരിപാടി നാളെ നടക്കും.രാവിലെ 11ന് എംഐസി ഓഡിറ്റോ റിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യും.എംഐസി ട്രഷറര്‍ വി.കെ അബൂബക്കര്‍ അധ്യ ക്ഷനാകും.മൗലാന ആശുപത്രിയിലെ ഡോക്ടര്‍മാരായ റിനോയ് ആര് ആനന്ദ്,ഡോ.പി ശശിധരന് എന്നിവര്‍ ക്ലാസ്സെടുക്കും. ജയപ്ര കാശ്,എന്‍.ഹബീബ് ഫൈസി,എ.കെ ഷമീര്‍ ഫൈസി,അസീസ് കോട്ടോപ്പാടം,ടി.കെ ഇബ്രാഹിം ഹാജി,എം.അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഖലീല്‍ ഹുദവി,പ്രിന്‍സിപ്പാള്‍ ഫര്‍ഹാന നസ്റിന് എന്നിവര്‍ സംബ ന്ധിക്കും.