മണ്ണാര്‍ക്കാട്: 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യ മാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാ ഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.സംസ്ഥാന ഐ.ടി. മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവ രു ടെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.

https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈല്‍ നമ്പ റും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറ ക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ഡിജി ലോക്കറിന്റെ വെബ്സൈറ്റില്‍ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജന നതീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്, മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍ ആറക്ക പിന്‍നമ്പര്‍ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്പര്‍ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് ഈ മൊബൈല്‍ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേര്‍ഡ് (OTP) കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാഡും നല്‍കണം.

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കു ന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘Get more now’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഋറൗരമശേീി എന്ന സെക്ഷനില്‍ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!