കാഞ്ഞിരപ്പുഴ: പുളിക്കല്‍ ഗവ.യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാ മ്പിലേക്ക് ഐഎജി മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ വസ്ത്രങ്ങളെത്തിച്ചു.തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നിര്‍ദേശാനുസരണം സ്ത്രീകള്‍ക്കുള്ള 30 ഓളം നൈറ്റികളാണ് എത്തിച്ചു നല്‍കിയത്.വസ്ത്രങ്ങള്‍ ഐഎജി താലൂക്ക് കണ്‍വീനര്‍ അസ്ലം അച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന് കൈ മാറി.തഹസില്‍ദാര്‍ മുഹമ്മദ് റാഫി,ഡെപ്യുട്ടി തഹസില്‍ദാര്‍ രാമ ന്‍കുട്ടി,ഗിരീഷ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.വെള്ളത്തോട് പട്ടിക വര്‍ഗ കോളനിയിലെ 82 പേരാണ് ഈ ക്യാമ്പിലുള്ളത്.മഴ ശക്തമായ തിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!