പാലക്കാട്: ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തല വിജയോത്സവം നടന്നു. പരിപാടിയില്‍ 2022 ല്‍ എസ്.എസ്. എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെ യും അനുമോദിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 39396 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 38996 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 98.98 ശതമാനം വിജയശതമാനം നേടിയ ജില്ല സംസ്ഥാനത്ത് 11-ാം സ്ഥാനം കരസ്ഥമാക്കി. 2178 പെണ്‍കുട്ടികളും 624 ആണ്‍കുട്ടികളുമുള്‍പ്പടെ 2802 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയത്. 118 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി. ഇതില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളും 34 എയ്ഡഡ് സ്‌കൂളുകളും 37 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. വിജയോത്സവത്തിന്റെ ഉദ്ഘാനം അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനവും എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗ കര്യമൊരുക്കി പരീക്ഷ എഴുതാന്‍ വേണ്ട സജ്ജീകരണങ്ങളൊരു ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാ ഭ്യാസം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയാണ്. സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി. ഇന്നത്തെ കുട്ടികളാണ് നാള ത്തെ വാഗ്ദാനങ്ങളെന്നും നാടിനെ നയിക്കേണ്ടവരെന്നും എം. എല്‍. എ പറഞ്ഞു. തങ്ങള്‍ക്ക് താത്പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കുട്ടികള്‍ക്കാവണമെന്നും ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള സാമൂഹ്യബോധമുള്ളവരായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസമേഖലകയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താ ന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ കലാ-കായിക-ശാസ്ത്രപ്രവൃ ത്തി പരിചയമേളകളില്‍ ഉള്‍പ്പടെ മികച്ചരീതിയില്‍ മുന്നേറ്റം കാഴ്ചവക്കുന്ന കുട്ടികള്‍ ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ വിജയികളായി മാറി എന്നത് അഭിനന്ദാര്‍ഹമാണ്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിറകില്‍ നിന്ന ജില്ല ക്രമാനുഗതമായി മുന്നോട്ട് വളര്‍ന്നുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും നല്ലപ്രവര്‍ത്ത നങ്ങള്‍ കാഴ്ചവക്കുന്ന ജില്ലയാക്കി മാറ്റാനും സാധിച്ചു. തദ്ദേശസ്വയംഭ രണ സ്ഥാപനങ്ങളുടെ ഭാഗമായി കേരളത്തിലാകെ ഇത്തരം പ്രവര്‍ ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന ശരാശരിയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വിജയശതമാനത്തില്‍ ജില്ലയെ എത്തിക്കാ നായത് ഏറെ അഭിമാനാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയി ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാബിറ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കമ്മുക്കു ട്ടി എടത്തോള്‍, റെജി ജോസ്, മാധുരി പത്മനാഭന്‍,അഡ്വ. ഷഫ്ദര്‍ ഫെരീഫ്, അനു വിനോദ്, പത്മിനി ടീച്ചര്‍, നസീമ ടീച്ചര്‍, പ്രീത മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാ സ്റ്റിയന്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പ ന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സി.എം.എ കെ.ആര്‍ സന്തോഷ്‌കു മാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.