മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.ഇരുപതാം സാക്ഷി മരുതന് ആണ് കൂറുമാറിയത്.മധുവിനെ അറിയില്ലെന്നും പൊലീസിന്റെ ഭീഷണി മൂലമാണ് മൊഴി നല്‍കിയതെന്നും മരുതന് കോടതിയില്‍ പറഞ്ഞു.ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 10 ആയി.ആകെ 21 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.