പാലക്കാട്: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ കേന്ദ്ര കാ ലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച സാഹ ചര്യത്തിലും പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് രണ്ടിന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അടിയന്തിര ഘട്ടങ്ങള്‍ നേരിടാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ ദുരന്ത നി വാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മ യീ ജോഷി നിര്‍ദ്ദേശം നല്‍കി.

താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും അടിയന്തിര സാഹ ചര്യങ്ങള്‍ നേരിടാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പുറമെ ഫയര്‍ഫോഴ്സ്, പോലീസ് വകുപ്പുകളും സര്‍വ്വ സജ്ജരായി തുടരുന്നുണ്ട്. നിലവില്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി യോഗം വിലയിരുത്തി. അത്യാവശ്യ മല്ലാത്ത യാത്രകള്‍ മാറ്റിവക്കാനും പുഴത്തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണി ടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലുള്ളവരെ ആവ ശ്യം വരുന്ന പക്ഷം ക്യാമ്പുകള്‍ സജ്ജീകരിച്ച് മാറ്റി പാര്‍പ്പിക്കുമെ ന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!