അലനല്ലൂര്‍: സമൂഹത്തിന്റെ കാലോചിതമായ പുനര്‍നിര്‍മിതിക്ക് മതജീവിതം അനിവാര്യമാണെന്ന് ഐഎസ്എം ‘വെളിച്ചം’ ജില്ലാ സംഗമം അഭിപ്രായപ്പെട്ടു.വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ നടന്ന പരിപാടി
കേരളജംഇയ്യത്തുല്‍ ഉലമ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ അലി മദനി ഉദ്ഘാടനം ചെയ്തു.വെളിച്ചം ചെയര്‍മാന്‍ എം.വീരാപ്പു അധ്യക്ഷനായി.സംഗമത്തിലെ വിവിധ സെഷനുകളില്‍ ന്നിന്നും ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. സലീം ചെര്‍പ്പുളശേരി,എന്‍ എം മര്‍കസു ദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന പ്രസിഡന്റ് സി ടി ആയിഷ, വൈസ് പ്രസിഡന്റ് സൈനബ ഷറഫിയ, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, സെക്രട്ടറി ഷഫീഖ് അസ്ഹരി, വൈസ് പ്രസിഡന്റ് സമാഹ് ഫാറൂഖി, കെ എന്‍ എം പാലക്കാട് ജില്ല സെക്രട്ടറി ഉബൈദ് മാസ്റ്റര്‍, ട്രഷറര്‍ ഹംസ പാറക്കോട്ട്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത്, വാര്‍ഡ് മെമ്പര്‍ അക്ബറലി പാറക്കോട്ട്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ മാന്‍ മഠത്തൊലി അലി, അല്‍ അസ്ഹര്‍ അറബിക് കോളേജ് കാര പ്രിന്‍സിപ്പാള്‍ കെ പി വഹീദുദ്ധീന്‍ മദനി, ഐ എസ് എം പാലക്കാട് ജില്ല സെക്രട്ടറി ഹാഫിദ്, സ്വാനി, പ്രസിഡന്റ് ഡോ. അഹമ്മദ് സാബിത്, ട്രഷറര്‍ നിസാര്‍ ആലൂര്‍, എം ജി എം പാലക്കാട് ജില്ല പ്രസിഡന്റ് ഫാത്വിമത്ത് സുഹ്‌റ, എം എസ് എം പാലക്കാട് ജില്ല പ്രസിഡന്റ് ഹാഫിദ് അബ്ദുല്‍ വാജിദ്, സെക്രട്ടറി ഹക്തര്‍ പി കെ, ഐ ജി എം പാലക്കാട് ജില്ല പ്രസിഡന്റ് ഷാന തസ്നീം, അമീര്‍ അന്‍സാരി, അബ്ദുല്‍ ജലീല്‍ മദനി, ഹാഫിദ് അബ്ദുല്‍ വഹാബ്, അബ്ദു സ്വബൂര്‍, പി കെ അബ്ദുള്ള മൗലവി, റിയാസുദ്ധീന്‍ സുല്ലമി, ആഷിഖ് അസ്ഹരി, ജുനൈദ് കോട്ടോപ്പാടം, ജസീര്‍ അന്‍സാരി, സലീം അസ്ഹരി എന്നിവര്‍ സംസാരിച്ചു.