കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പു വ രുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വികസനത്തിന് കിഫ്ബി വഴി അനുവദിച്ച എഴുപതിനായിരം കോടിയില്‍ 2336 കോടി രൂപ സ്‌കൂളുകളുടെ പുരോഗതിക്ക് മാറ്റിവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ ത്തു. പരതൂര്‍ ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട വെസ്റ്റ് ഗവ. ഹൈ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കു കയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുകയും സ്വകാര്യമേ ഖലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു വരുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈ ന്‍ പഠനത്തിന് സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചി രുന്നു. അതേസമയം ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികളുയരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഉപയോഗം നിരോധിക്കുന്നതി നുള്ള ആലോചനയിലാണ് സര്‍ക്കാര്‍. വീടുകളില്‍ കുട്ടികള്‍ മൊ ബൈല്‍ ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ വര്‍ഷം പുനഃരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനായി.