അലനല്ലൂര്‍: സിപിഎമ്മിനും മുഖ്യമന്ത്രിക്കും ജനകീയ സര്‍ക്കാരി നുമെതിരായ കള്ളപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സിപിഎം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി നടത്തുന്ന വാഹന പ്രചാ രണ ജാഥയ്ക്ക് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി.ജാഥാ ക്യാപ്റ്റന്‍ പി.കെ ശശിക്ക് പതാക കൈമാറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു.
ഏരിയ സെന്റര്‍ അംഗം എം.ജയകൃഷ്ണന്‍ അധ്യക്ഷനായി.ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍,എം വിനോദ്കുമാര്‍,കെ ശോഭന്‍കു മാര്‍,കെഎന്‍ സുശീല,പി മനോമോഹനന്‍,പി.മുസ്തഫ,വി അബ്ദുള്‍ സലീം എന്നിവര്‍ സംബന്ധിച്ചു.ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം സി ടി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ജാഥ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊടിയംകുന്നില്‍ പര്യട നം തുടങ്ങും. ആലുങ്കല്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന്, ചെത്തല്ലൂര്‍, പാലോട്,ആര്യമ്പാവ്,പള്ളിക്കുന്ന്,കുളപ്പാടം എന്നിവടങ്ങളില്‍ പര്യ ടനം നടത്തി വൈകീട്ട് കാഞ്ഞിരത്ത് സമാപിക്കും.തിങ്കളാഴ്ച പാറ പ്പുറത്ത് നി്ന്നും ആരംഭിക്കുന്ന പര്യടനം ചേറുംകുളം, പുഞ്ചക്കോട്, കാഞ്ഞിരം,ചിറക്കല്‍പ്പടി,പുല്ലിശ്ശേരി,കാരാകുര്‍ശ്ശി,കല്ലടിക്കോട്,ഇടക്കുറുശ്ശി എന്നിവടങ്ങളിലെത്തി ജാഥ വൈകീട്ട് തച്ചമ്പാറയില്‍ സമാ പിക്കും.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ക്യാപ്റ്റനായ ജാ ഥയില്‍ കെ.സി റിയാസുദ്ദീന്‍,എം വിനോദ് കുമാര്‍,കെ ശോഭന്‍ കു മാര്‍,കെ.എന്‍ സുശീല, എം.ജയകൃഷ്ണന്‍, പി.മനോമോഹനന്‍, കെ. ശ്രീരാജ് എന്നിവര്‍ അംഗങ്ങളാണ്.ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണ നാണ് ജാഥാ മാനേജര്‍.