അലനല്ലൂര്‍:എഎംഎല്‍പി സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വി ദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതുതെരഞ്ഞെടുപ്പിന്റെ ചിട്ട കളെല്ലാം പാലിച്ചാണ് സ്‌കൂള്‍ ലീഡര്‍,ഡെപ്യുട്ടീ ലീഡര്‍,ക്ലാസ് ലീ ഡര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.ഈ മാസം ഒന്നിന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറക്കി.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി അധ്യാ പകരായ നൗഷാദ് പുത്തങ്കോട്ടില്‍,ഉപ ഓഫീസര്‍മാരായ ക്ലാസ് അധ്യാപകരേയും നിയോഗിച്ചു. നാലാം ക്ലാസുകാരായ ആറ് പേര്‍ മത്സരത്തിനിറങ്ങി.സീറ്റുകളില്‍ അമ്പത് ശതമാനം പെണ്‍കുട്ടികള്‍ ക്കായി സംവരണവും ചെയ്തിരുന്നു.നറുക്കെടുപ്പിലൂടെ ചിഹ്നങ്ങള്‍ അനുവദിച്ചു.മത്സരത്തിനിറങ്ങിയ മുഹമ്മദ് റിയാന്‍,സലാഹ് അല്‍ ദിന്‍,കെന്‍സ് അമീന്‍,മെഹറൂസ് മുഹമ്മദ്,ഹാനി ഫാത്തിമ,ഇഷ ഫാത്തിമ എന്നിവര്‍ ക്ലാസുകള്‍ തോറുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് വോട്ടടുപ്പ് നടന്നു. ശേഷം മത്സരാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ വോട്ടെണ്ണലും നട ന്നു.മുഹമ്മദ് റിയാന്‍ സ്‌കൂള്‍ ലീഡറായും, ഇഷ ഫാത്തിമ ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ഇവര്‍ സ്‌കൂള്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!