കല്ലടിക്കോട്: കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ സദാചാര പ്രശ്‌നം ഉന്നയിച്ച് ചിലര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പ്രകടനം നടത്തി.
ലിംഗനീതിയേയും സമത്വത്തേയും കുറിച്ച് പുരോഗമനപരമായ ചര്‍ ച്ചകള്‍ നടക്കുകയും തിരുത്തലുകള്‍ ഉണ്ടാവുകയും ചെയ്യുന്ന കാല ഘട്ടത്തില്‍ ഇത്തരം സദാചാര ചിന്താഗതികള്‍ പേറുന്ന മനുഷ്യരുടെ അക്രമങ്ങള്‍ അനുവദിച്ച് കൂടായെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി. കൈകോര്‍ത്ത് നടന്നതിന്റേയും ഒരുമിച്ച് ഇരുന്നതിന്റേയും പേരി ല്‍ വിദ്യാര്‍ത്ഥികളെ തെറ്റായ രീതിയില്‍ ചോദ്യം ചെയ്യുകയും ക്രൂര മായ രീതിയില്‍ ആക്രമിക്കുകയും ചെയ്തതിനെ ശക്തമായി പ്രതി ഷേധിക്കുന്നതായും എസ്എഫ്‌ഐ അറിയിച്ചു.
കരിമ്പ സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പനയമ്പാ ടം സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിപിന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഹരി അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് പി.ജിഷ്ണു സംസാരിച്ചു.ഏരിയ സെക്രട്ടറി മാലിക്ക് സ്വാഗതവും ലോക്കല്‍ സെക്രട്ടറി സനൂപ് നന്ദിയും പറഞ്ഞു.