കുമരംപുത്തൂര്‍: വൈദ്യുതി ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ ഉപയോഗത്തി ന്റെ പരിസ്ഥികവും സാമൂഹികവുമായ പ്രശ്‌നങ്ങളും പരിഹാരങ്ങ ളും ചര്‍ച്ച ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും ഊ ര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേ ണ്ടി കുമരംപുത്തൂര്‍ ചങ്ങലീരി പൊതുജന വായനശാലയുടെ നേ തൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.
ചങ്ങലീരി എയുപി സ്‌കൂളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഊര്‍ജ്ജ സംര ക്ഷണം മറ്റൊരു ഊര്‍ജ്ജ ഉത്പാദനമാണെന്ന് ജില്ലാ പഞ്ചായത്ത് അം ഗം ഗഫൂര്‍ കോല്‍ക്കളത്തില്‍.അനിയന്ത്രിതവും അനാവശ്യവുമായ ഉപയോഗം ഉപേക്ഷിക്കണം.ഊര്‍ജ്ജ ഉപയോഗ സമയങ്ങളില്‍ സംഭ വിക്കുന്ന നഷ്ടം കുറച്ച് കൊണ്ടുള്ള സംസ്‌കാരം സമൂഹത്തില്‍ ഉയര്‍ ന്ന് വരണമെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു.
സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷ ത വഹിച്ചു. കെ എസ് ഇ ബി റിട്ട.അസി.എക്‌സിക്യുട്ടീവ് എഞ്ചിനീ യര്‍ ടി ആര്‍ പ്രേംകുമാര്‍ ‘ ഊര്‍ജ്ജഉപയോഗം നവീന ആശയങ്ങള്‍ ‘എന്ന വിഷയത്തില്‍ ക്ലാസടുത്തു.കുമരംപുത്തൂര്‍ സര്‍വീസ് സഹക രണ ബാങ്ക് വൈസ് പ്രസിഡന്റ് പി കൃഷ്ണകുമാര്‍,വാര്‍ഡ് മെമ്പര്‍ കെ വിനീത, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കൊളശ്ശേരി , വായന ശാല പ്രസിഡന്റ് സാബു. ഒ,കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ അസീസ്, ശിവകുമാര്‍, കൂളിക്കന്‍, അനിത, ബേനസീറ ടീച്ചര്‍, ലൈ ബ്രേറിയന്‍ ധന്യ, സെക്രട്ടറി പി. സത്യപ്രകാശ് എന്നിവര്‍ സംസാ രിച്ചു.