പാലക്കാട്: കെ. എസ്.എ.സി.എസ് ( സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ) യുടെ നേതൃത്വത്തില്‍ എച്ച്.ഐ.വി പ്രതിരോധത്തിന് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളേ ജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓ.എസ്.ഒ.എം ജില്ലാതല ടാലന്റ് ഷോ ജൂലൈ 30 ന് പാലക്കാട് മേഴ്സി കോളേജില്‍ നടക്കുമെ ന്ന് ജില്ലാ ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസറായ ഡോ.സജീവ് കു മാര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജുലൈ 28 നകം dtokeplk@rntcp.org ല്‍ പങ്കെടുക്കുന്ന വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, മത്സര ഇനം, കോഴ്സ്, സ്ഥാപനം എന്നിവ രജിസ്റ്റര്‍ ചെയ്യണം.
ജില്ലയിലെ ഐടിഐ, പോളിടെക്‌നിക്ക്, പാരാമെഡിക്കല്‍, നഴ്സിംഗ്, ആര്‍ട്ട്‌സ് &സയന്‍സ്,പ്രഫഷണല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പരിപാടിയുടെ ദിവസം പങ്കെടു ക്കുന്നവര്‍ കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡോ കൊണ്ടുവരേണ്ടതാണ്. വിനോ ദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേ ശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികളാവുക. അന്താ രാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍, ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശി പ്പിക്കാനുള്ള അവസരവും ലഭിക്കും. ജില്ലാ തലത്തില്‍ സമ്മാനാര്‍ഹ രാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 4000 രുപയും രണ്ടാം സമ്മാനം 3000 രുപയും മൂന്നാം സമ്മാനം 1500 രുപയും നല്‍കും.
മത്സരത്തിന്റെ നിബന്ധനകള്‍
- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ടാലന്റ് ഷോയില്‍ പങ്കെടുക്കാനാവുക
- കലാരൂപങ്ങളുടെ സന്ദേശം ‘എച്ച്.ഐ.വി അണുബാധ തടയുക’ എന്നതാവണം.
3.എച്ച്.ഐ.വി ബാധിതരോട് ഐക്യ ദാര്‍ഢ്യം പുലര്‍ത്തുന്ന തരത്തിലായിരിക്കണം
4.പാട്ട്, നൃത്തം, മോണോ ആക്റ്റ്, സ്റ്റാന്റ് അപ് കോമഡി തുടങ്ങിയ വ്യക്തിഗത പ്രകടനങ്ങളായിരിക്കണം.
5.ഏഴ് മിനിറ്റില്‍ കവിയാത്ത പ്രകടനങ്ങളാകണം അവതരിപ്പിക്കേണ്ടത്.
6.വിനോദവും വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊള്ളിച്ചുള്ള കലാരൂപങ്ങളാകണം.
യൂവാക്കള്‍ക്കിടയില്‍ എച്ച് ഐ വി രോഗ സാധ്യത കൂടുതലാണെ ന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച് ഐ വി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോ യുടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, (ആരോ ഗ്യം), അറിയിച്ചു.ഫോണ്‍ :7593843506, 9446381289, 9567772462