മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ വീടിന്റെ ചുവരിടിഞ്ഞ് വീണ് അമ്പത്തിയൊമ്പതുകാരന് ഗുരുതരമായി പരിക്കേറ്റു.കാഞ്ഞിരം പൊറ്റശ്ശേരി ഇലവുങ്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ വര്‍ഗീസ് (59)നാണ് പരി ക്കേറ്റത്.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മാര്‍ട്ടിന്റെ പഴയ വീട്ടില്‍വെച്ചായിരുന്നു അപകടം.മാസങ്ങളായി ഈ വീട് അടച്ചിട്ടിരിക്കുകയാണ്.തകര്‍ച്ചാ ഭീഷണിയുമുണ്ടായിരുന്നു. കഴി ഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലായിരുന്നു.ഇത് പരിശോധിക്കാനായി വീടിനകത്ത് കയറിയപ്പോഴാണ് ചുവരിടിഞ്ഞ് വീണ് മാര്‍ട്ടിന്റെ ദേഹത്തേക്ക് പതിച്ചത്.വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തി ച്ചു.പിന്നീട് ഇവിടെ നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശു പത്രിയിലേക്ക് മാറ്റി.
