പാലക്കാട്: കൈത്തറി മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കൈ ത്തറി മുദ്രലോണ്‍ വിതരണമേള നടന്നു.കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ കല ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൈത്തറി മുദ്രലോണ്‍ വിതരണമേള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.മേളയുടെ ഭാഗമായി 34 പേര്‍ക്ക് വായ്പകള്‍ വിതര ണം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതിയണിതെന്നും, ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.
കൈത്തറി മേഖലയെ പരിപോഷിപ്പിക്കുന്നതിനായി നെയ്ത്തുകാ ര്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കൈത്തറി മുദ്രാ ലോണ്‍ പദ്ധതി നടപ്പാക്കുന്നത്. വിവേഴ്സ് സര്‍വ്വീസ് സെന്റര്‍ മുഖേന നടത്തുന്ന പദ്ധതിയില്‍ നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ ക്കും വര്‍ക്ക് ഷെഡ് നവീകരണം, തറികളും അനുബന്ധ ഉപകരണ ങ്ങളും വാങ്ങിക്കല്‍, അറ്റകുറ്റപ്പണികള്‍ , നെയ്ത്തുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ എന്നിവക്കായി അതാത് ബാങ്കുകള്‍ മുഖേനേ വായ്പകള്‍ അനുവദിക്കുന്നു.
നെയ്ത്തുകാര്‍ക്ക് വ്യക്തിഗത വായ്പയായി 50000 രൂപ മുതല്‍ 5 ലക്ഷം വരെയും സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും പരമാവധി വായ്പല ഭിക്കും.നെയ്ത്തുകാര്‍ക്കുള്ള വായ്പ തുകയുടെ 20 ശതമാനം വരെ യും ( പരമാവധി 25000) സംഘങ്ങള്‍ക്കുള്ള വായ്പ്പാതുകയുടെ 20 ശതമാനം വരെ( പരമാവധി 2 ലക്ഷം) മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. കൂടാതെ ആദ്യത്തെ മൂന്നു വര്‍ഷത്തേക്ക് 13 ശതമാനം വരെയുള്ള പലിശയില്‍ ആറ് ശതമാനം പലിശയിളവും പദ്ധതി വഴി ലഭിക്കും. അര്‍ഹരായ നെയ്ത്തുകാരില്‍ നിന്നും സംഘങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ജില്ല വ്യവസായ കേന്ദ്രം മുഖേന യാണ് പദ്ധതി നടപ്പാക്കുന്നത്. 38 അപേക്ഷകളാണ് ജില്ലയില്‍ ലഭി ച്ചത്. അതില്‍ 34 പേര്‍ക്ക് വായ്പകള്‍ വിതരണം ചെയ്യുകയും നാല് വായ്പകള്‍ പാസാക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുകയും ചെയ്യും.
പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ.പ്രശാന്ത് അധ്യക്ഷനായി.ലീഡ് ഡിസ്ട്രിക്ട് ഡിവിഷണല്‍ മാനേ ജര്‍ ആര്‍ .പി . ശ്രീനാഥ് മുഖ്യ പ്രഭാഷണം നടത്തി. കനറാ ബാങ്ക് പാലക്കാട് ജില്ല റീജിയണല്‍ ഹെഡ് ഗേവിന്ദ് ഹരിനാരായണന്‍ പദ്ധതി കൈപ്പുസ്തക പ്രകാശനം നടത്തി. വീവേഴ്സ് സര്‍വീസ് സെന്റ ര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ടി. സുബ്രഹ്മണ്യന്‍, ജില്ലാ വ്യവ സായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. എന്‍. വെങ്കിടേശ്വരന്‍, എലപ്പുള്ളി കൈത്തറി വീവേഴ്സ് സഹകരണസംഘം പ്രസിഡന്റ് എ. ചന്ദ്രന്‍ , കൈത്തറി സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍ എം. രാജ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.