മണ്ണാര്‍ക്കാട്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന ങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങളില്ലാതെ നിരോധനം നടപ്പാക്കുന്നത് അപലപനീയമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍എംആര്‍ റസാഖ് പറഞ്ഞു.സംഘടനാ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കായി ഭക്ഷണ വില്‍പ്പനശാലകളില്‍ മാത്രം പരിശോധനകള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.പാലും തൈരും മോരുമുള്‍പ്പടെയുള്ള നി ത്യോപയോഗ സാധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ട് വരുന്നത് വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്നും റസാഖ് ചൂണ്ടിക്കാട്ടി.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജുലാല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ സി.സന്തോഷ് അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ് റഹ്മാന്‍,വൈസ് പ്രസിഡന്റ് ഇ.എ നാസര്‍,ട്രഷറര്‍ ടി.ശ്രീജന്‍,സെക്രട്ടറിമാരായ കുഞ്ചപ്പന്‍,നാസര്‍ ചില്ലീസ്,ഷമീര്‍,രാജന്‍ സംസ്ഥാന കമ്മിറ്റി അംഗം കെഎം ഷാജി യൂണിറ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.