കല്ലടിക്കോട്: സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാധാ രണക്കാരുടെ സാമ്പത്തിക ആശ്രയമായി മാറിയ അര്‍ബണ്‍ ഗ്രാമീ ണ്‍ സൊസൈറ്റിയുടെ അഞ്ചാമത് ശാഖ കല്ലടിക്കോട് ദീപ ജംഗ്ഷ നില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അറിയിച്ചു.
ഒരു ഗ്രാം സ്വര്‍ണത്തിന് 5555 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി, പലിശ രഹിത സ്വര്‍ണ പണയ വായ്പ,കാര്‍ഷിക സബ്‌സിഡിയോടു കൂടിയുള്ള സ്വര്‍ണ പണയ വായ്പ,ഗ്രാമ പ്രദേശത്തെ വനിതാ കൂട്ടാ യ്മയുടെ ഉന്നമനത്തിനും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്ന തിനും ഒരു കൈത്താങ്ങായി മഹിളാ ജ്യോതി മൈക്രോ ഫിനാന്‍സ് സ്‌കീം തുടങ്ങിയ നിരവധി പദ്ധതികളും സേവനങ്ങളും പുതിയ ശാഖയിലും ലഭ്യമാകുമെന്നും അജിത്ത് പാലാട്ട് പറഞ്ഞു.
കല്ലടിക്കോട് ശാഖയുടെ ഉദ്ഘാടനം ജൂലായ് 22ന് അഡ്വ.കെ ശാന്ത കുമാരി എംഎല്‍എ നിര്‍വഹിക്കും.അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈ റ്റി ഗോള്‍ഡ് ലോണ്‍ മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യ ക്ഷനാകും.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്ര ന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും.വൈസ് പ്രസിഡന്റ് കെ.കോമള കുമാരി,സ്ഥിരം സമിതി അധ്യക്ഷരായ കെ.സി ഗിരീഷ്,ജയവിജയ ന്‍,എം.ജാഫര്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റുമായ കെകെ ചന്ദ്രന്‍,സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍കെ നാരായണന്‍കുട്ടി,ബിജെപി മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എസ് നാസര്‍,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ മുരളികുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ശശികുമാര്‍, അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ഡയറക്ടര്‍ അഭി ലാഷ് പാലാട്ട് ബിഡിഎം മനോജ് ചെറുനെല്ലി എന്നിവര്‍ സംബന്ധി ക്കും.