മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷിയെ കോടതി വരാന്തയില്‍ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാ തി.കേസിലെ പന്ത്രണ്ടാം സാക്ഷി വനംവാച്ചര്‍ അനില്‍കുമാര്‍ ഇ ക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസിനെ കോടതി താക്കീത് ചെയ്തു.കഴിഞ്ഞ ദിവസമാണ് സംഭവം.
മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയിലെ വിചാരണക്കിടെയാണ് അനില്‍കുമാര്‍ കൂറുമാറിയത്.വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പൊലീസ് കോളറിന് പിടിച്ച് ‘നിന്നെ കാണിച്ച് തരാമെന്ന്’ പറഞ്ഞതായാണ് അനില്‍കുമാര്‍ പറയുന്നത്.കുതറിമാറി കോടതി മുറിയിലേക്ക് ഓടിക്കയറിയ സാക്ഷി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഭയമുണ്ടെന്നും അറിയിക്കുകയായിരുന്നു.പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇത് ആവര്‍ത്തിക്കരുതെന്നും താക്കീത് ചെയ്യുകയായിരുന്നു.ഭീഷണിയുണ്ടെന്ന് കോടതിയെ നേരിട്ട് അറിയിക്കണമെന്ന് അനില്‍കുമാറിനോട് ജഡ്ജി കെഎം രതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.കോടതികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ് സംഭവിച്ചതെന്നും ഇത് രേഖയാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു.കോടതി ഇക്കാര്യം രേഖപ്പെടുത്തി.
മധുവിനെ കാട്ടില്‍ നിന്നും പിടിച്ച് കൊണ്ട് വരുന്നതും മര്‍ദിക്കു ന്നതും കണ്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ 164-ാം വകുപ്പ് പ്രകാരം മൊഴി നല്‍കിയ ആളാണ് അനില്‍കുമാര്‍.സംഭവം നടന്ന ദിവസവും മാസവും ഓര്‍മയില്ലെന്നും മുധവിനെ അറിയില്ലെന്നും കേട്ടിട്ടു ണ്ടെന്നുമാണ് ഇന്നലെ അനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്. സാക്ഷികള്‍ വ്യാപകമായി കൂറുമാറുകയാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു.അതേ സമയം അട്ടപ്പാടിയില്‍ താമസിക്കാന്‍ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരി സരസുവും അമ്മ മല്ലിയും ആരോപിച്ചു.അട്ടപ്പാടിക്ക് താഴെ താമസിക്കാന്‍ സൗകര്യമൊരുക്ക ണമെന്നാണ് ഇവരുടെ ആവശ്യം.