തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജനകീയ ആരോ ഗ്യ പദ്ധതിയായ’ സൗഖ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കം കുറിക്കുന്നതി ന്റെ മുന്നോടിയായി സമ്പൂര്‍ണ്ണ ആരോഗ്യ സര്‍വ്വെ നടത്തി. ആരോ ഗ്യം, കുടിവെള്ളം,ശുചിത്വം തുടങ്ങിയ മേഖലകളിലെ സ മ്പൂര്‍ണ്ണ വിവരശേഖരണമാണ് നടത്തിയത്.വ്യക്തികളും, കുടുംബ ങ്ങളും അഭിമുഖീകരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ വിശകലനം ചെയ്ത് രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്ത നങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,ചികിത്സാ പദ്ധതികള്‍ തുടങ്ങി യവ ഇതിന്റെ ഭാഗമായി നടപ്പിലാക്കുകയാണ് ലക്ഷ്യം.2021-22 സാമ്പ ത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഒരു മാസക്കാലം കൊണ്ട് സര്‍വ്വേ നടപടികള്‍ പൂര്‍ത്തികരിച്ചത്.
സമ്പൂര്‍ണ്ണ സര്‍വ്വേ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസി സണ്ട് കെ പി എം സലീം പ്രസിദ്ധീകരിച്ചു.വൈസ് പ്രസിഡണ്ട് ബീന മുരളി അദ്ധ്യ ക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി പി സുബൈര്‍, പി മന്‍സൂറലി,ഇല്യാസ് കുന്നുംപുറത്ത്,എം സി രമണി, ബിന്ദു കൊങ്ങത്ത്, എച്ച് ഐ രവിചന്ദ്രന്‍, ആരോഗ്യ പ്രവര്‍ത്തകരായ ഹസീന,പ്രിയന്‍, ആശാ വര്‍ക്കര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മെഡിക്കല്‍ ഓഫീസര്‍ സിമി സ്വാഗതം പറഞ്ഞു.പൊതുജന പങ്കാളിത്തത്തോടെ സമ്പൂര്‍ണ്ണ ആരോഗ്യ സംര ക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ഗ്രാമ സൗഖ്യം പദ്ധതിയുടെ ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം പറഞ്ഞു.