കല്ലടിക്കോട്: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീ യപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്കിലെ തെ ളിവെടുപ്പിന് തിങ്കളാഴ്ച തുടക്കമായി.കരിമ്പുഴ ഒന്ന് വില്ലേജിലെ പരാ തികളാണ് ഇന്നലെ പരിശോധിച്ചത്.പാത കടന്ന് പോകാന്‍ സാധ്യത യുള്ള സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട സ്ഥലം ഉടമകള്‍ ഉള്‍പ്പടെ 157 പേര്‍ പരാതിയുമായി സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള സമിതിക്ക് മുന്നിലെ ത്തി.ജനവാസ മേഖലയെ ഒഴിവാക്കണമെന്ന പരാതിയാണ് കൂടുത ലായി എത്തിയത്.നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകളും പരാതി ക്കാര്‍ പങ്കുവെച്ചു.അലൈന്‍മെന്റില്‍ വ്യക്തതയില്ലാത്തതാണ് കൂടു തല്‍ ആശങ്കയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്നും സ്ഥലമേറ്റെ ടുപ്പിനെയും നഷ്ടപരിഹാരം ലഭിക്കുന്നതിനെയും പറ്റിയുള്ള ആശങ്ക കള്‍ വിചാരണയില്‍ ചര്‍ച്ചചെയ്തതായും കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ പറഞ്ഞു.മലയോര മേഖല ആയതി നാല്‍ ജില്ലയില്‍ പരാതികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കരിമ്പ.ഡ്രോണ്‍ സര്‍വേ പ്രകാരം പാത കടന്നുപോകാന്‍ സാധ്യതയു ള്ള സര്‍വേനമ്പറില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളുടെ ടൗണ്‍,ഗ്രാമം, താമസ സ്ഥലം, കൃഷിയിടം എന്നിവ കണക്കിലെടുത്ത് വകുപ്പ് അതോറിറ്റി യാണ് നഷ്ടപരിഹാരം നിശ്ചയിക്കുക എന്ന് ഹിയറിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലക്കാട് എല്‍എഎന്‍എച്ച് ഡെപ്യൂട്ടി കളക്ടര്‍ എ. ഷഹനാസിന്റെ ഉത്തരവ് പ്രകാരം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അഫ്‌സല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധ.വി,ഗോപകുമാര്‍. എം. ജി,റവന്യൂ ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിചാരണ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ചന്ദ്രന്‍,മോഹന്‍ദാസ്, ജയ വിജ യന്‍,രാധിക, അനിത തുടങ്ങിയവര്‍ സംസാരിച്ചു.ഇന്ന് കരിമ്പ രണ്ട് വില്ലേജിലെ പരാതികളാണ് കേള്‍ക്കുന്നത്.മണ്ണാര്‍ക്കാട് താലൂക്കിലെ 13 വില്ലേജുകളില്‍ നിന്നായി മൂവായിരത്തിനടുത്ത് പരാതികളുണ്ട് .ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് കൈ മാറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!