അലനല്ലൂര്‍:നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.കാട്ടുകുളം അവലക്ഷം വീട്ടില്‍ മുഹമ്മദ് മുസല്യാരുടെ മകന്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ (54) ആണ് മരിച്ചത്. കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ കാട്ടുകുളം മില്ലുപടി യില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ജോ ലി സ്ഥലമായ കൊമ്പാക്കല്‍കുന്നിലെ പള്ളിയിലേക്ക് ബാങ്ക് വിളി ക്കാനായി ബൈക്കില്‍ പോവുകയായിരുന്നു അബ്ദുല്ലകുട്ടി മുസ്‌ ലിയാര്‍.അപകട സമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. തകരറിലായ തിനെ തുടര്‍ന്ന് ലോറി രണ്ട് ദിവസത്തോളമായി സംസ്ഥാന പാത യില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്ന ത്.ഈ വാഹനത്തിന് പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരു തരമായി പരിക്കേറ്റ അബ്ദുല്ലകുട്ടി മുസ്‌ലിയാരെ പിറകെ വന്ന യാത്ര ക്കാര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.ഭാര്യ: വഹീദ.മകന്‍: ഹാഷിം ഹിബത്തുല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!