അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍, യത്തീം ഖാന യുവഭാവന വായനശാല,എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂള്‍ എനര്‍ജി ക്ലബ്ബ്, എനര്‍ജി മാനേജ്‌മെന്റ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളി ല്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.എന്‍. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം നി ര്‍വ്വഹിച്ചു. യുവഭാവന വായന ശാല പ്രസിഡണ്ട് എം.കെ. യാക്കൂബ് അധ്യക്ഷനായി.കെ.എസ്.ഇ.ബി. റിട്ട. അസി.എക്‌സിക്യൂട്ടീവ് എ ഞ്ചിനീയര്‍ കെ.പ്രേംകുമാര്‍ പാലോട് മുഖ്യപ്രഭാഷണം നടത്തി. പ്ര ധാന അധ്യാപകന്‍ ടി.പി. സഷീര്‍,ലൈബ്രറി കൗണ്‍സില്‍ പഞ്ചായ ത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.രാം കുമാര്‍,മുന്‍ ഗ്രാമ പഞ്ചായത്തംഗം തോരക്കാട്ടില്‍ അഹമ്മദ് ,ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. സഹല്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ പ്രദേ ശത്തെ വീടുകളില്‍ വൈദ്യുതി ഉപയോഗം കുറഞ്ഞ വീടുകള്‍ക്ക് യുവഭാവനയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജ ന്യമായി വിതരണം നടത്തി.