കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ ക്കാര്‍ ഹൈസ്‌കൂളിനും നെച്ചുള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളിനും എം. എല്‍.എയുടെ 2020-21 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാ ങ്ങിയ ബസുകള്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. വടശ്ശേരിപ്പുറം ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.ബ്ലോക്ക് പ ഞ്ചായത്തംഗം ബഷീര്‍ തെക്കന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീന,പ്രധാനാധ്യാപകരായ പി.സി.സിദ്ദീഖ്,ശാലിനി,പി.ടി.എ പ്രസിഡണ്ടുമാരായ സമദ് നാല കത്ത്,കെ.പി.മുസ്തഫ,ബിന്ദു പി. എസ് വയലില്‍,വഹീദ് മുണ്ടയില്‍, എസ്.ബാബുരാജന്‍,സ്റ്റാഫ് സെക്രട്ടറിമാരായ അബ്ദുല്‍ നാസര്‍, എ. ബഷീര്‍,ഹമീദ് കൊമ്പത്ത്,അക്കര മുഹമ്മദ്,പി.അലവി, സി.ടി. ഹൈദരലി,ജലീല്‍ പൊന്‍പാറ, കെ.എച്ച്.ഫഹദ്,എന്‍.രേവി, എ. ഉനൈസ്,കോഴിശ്ശേരി അബ്ദുള്ള, എന്‍.ഹൈദര്‍ ഹാജി,കെ.ഹംസപ്പ സംബന്ധിച്ചു.രണ്ട് ഗ്രാമീണ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥിക ള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കാന്‍ 25 ലക്ഷം രൂപ വീതം വിനിയോ ഗിച്ചാണ് 30 സീറ്റുള്ള ബസുകള്‍ അനുവദിച്ചത്.