അലനല്ലൂര്‍: പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പരിചയ പ്പെടുത്തുന്ന തരത്തില്‍ നടത്തിയ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ പാ ര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമാ യി.വോട്ടെടുപ്പിന് ആപ്പ് ഉപയോഗിച്ചതായിരുന്നു തെരഞ്ഞെടു പ്പിലെ പ്രധാന സവിശേഷത.രണ്ട് ബൂത്തുകളിലായി നാല് ആന്‍ ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീനു കള്‍ സജ്ജീകരിച്ചത്.ഓരോ ബൂത്തിലും ഒരു ബാലറ്റ് ഇഷ്യു യൂണി റ്റും ഒരു ബാലറ്റ് യൂണിറ്റുമുണ്ടായിരുന്നു.വോട്ടെടുപ്പിന്റെ തലേന്നാള്‍ വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തിയതിനാല്‍ പ്രീ പ്രൈമറിക്കാ രുള്‍പ്പടെയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ സാധി ച്ചു.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍,നാമനിര്‍ദേശ പത്രിക സമര്‍പ്പ ണം,സൂക്ഷ്മ പരിശോധന,ചിഹ്നം അനുവദിക്കല്‍,തെരഞ്ഞെടുപ്പ് ഏജന്റ് നിയമിക്കല്‍,തെരഞ്ഞെടുപ്പ് പ്രചാരണം,ബൂത്ത് സജ്ജീക രിക്കല്‍,ബാലറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥികള്‍ പരിശോധിച്ച് സീല്‍ ചെയ്യല്‍,കയ്യില്‍ മഷി പുരട്ടല്‍,വോട്ടെണ്ണല്‍,ഫലം പ്രഖ്യാപിക്കല്‍ എന്നീ തെരഞ്ഞെടുപ്പിന്റെ സമസ്ത ഘട്ടങ്ങളും നടത്തിയിരുന്നു.
സ്‌കൂള്‍ ലീഡര്‍ (പ്രധാനമന്ത്രി) ആയി മുഹമ്മദ് അസ്‌ലം തെര ഞ്ഞെടുക്കപ്പെട്ടു.ആഭ്യന്തര മന്ത്രി – ദിന്ന.കെ, വിദ്യാഭ്യാസ മന്ത്രി – സഫ, ഭക്ഷ്യ മന്ത്രി – മിദ്ഫ, ആരോഗ്യ മന്ത്രി – ദിയ, സ്പീക്കര്‍ – മുഹമ്മദ് ഫാദില്‍ എന്നിവരെയും തെരഞ്ഞെടുത്തു.ഇവര്‍ അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ഓരോ വകുപ്പിനും ആവ ശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ അധ്യാപകരുടെയും വിവിധ ക്ലബ്ബു കളുടെയും കീഴില്‍ തയാറാക്കും.പ്രതിമാസം ചേരുന്ന പാര്‍ലമെന്റ് യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന മികവുകളും കോ ട്ടങ്ങളും ചര്‍ച്ചാ വിധേയമാക്കുമെന്ന് പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍ അറിയിച്ചു.