അലനല്ലൂര്‍: നിലാവ് പദ്ധതിയില്‍ അലനല്ലൂര്‍ പഞ്ചായത്തിലെ ആറി ടങ്ങളില്‍ കൂടി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പാറ പ്പുറം,കാട്ടുകുളം,അത്താണിപ്പടി,അയ്യപ്പന്‍കാവ്,എടത്തനാട്ടുകര ചാത്തന്‍കുറിശ്ശി ക്ഷേത്രം,കാഞ്ഞിരംപാറ എന്നിവടങ്ങളിലാണ് ലൈറ്റുകള്‍ തെളിഞ്ഞത്.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടി ല്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍,പടുവില്‍ മാനു,ഷാനവാസ്, പഞ്ചാ യത്ത് മെമ്പര്‍മാരായ കെ ടി അബ്ദുള്ള,ബഷീര്‍, ജിഷ, ഷൗക്കത്ത്, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, വേണു മാസ്റ്റര്‍,കെ ടി ഹംസപ്പ,കാസിം ആലായന്‍, ഇപ്പു, ഷുക്കൂര്‍, അജിത്,മഹ്ഫൂസ്, അബ്ദുമാസ്റ്റര്‍,സുബൈര്‍,റസാക്ക്, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ന് കോട്ടോപ്പാടം കുമരംപൂത്തുര്‍ പഞ്ചായത്ത്,മണ്ണാര്‍ക്കാട് നഗരസഭ യിലുമുള്ള പൊതുവപ്പാടം,കാട്ടില്‍ അയ്യപ്പക്ഷേത്രം,കൊമ്പം ആശു പത്രിപ്പടി,നെച്ചുള്ളി,കുന്തിപ്പുഴ ബൈപ്പാസ് ജംഗ്ഷന്‍, പെരിമ്പടാരി കാഞ്ഞിരം ജംഗ്ഷന്‍ എന്നിവടങ്ങളില്‍ കൂടി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങും.