മണ്ണാര്‍ക്കാട്: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂമിയില്ലാത്ത ഭ വനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി സം സ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയി നിലൂടെ ലഭ്യമാകുന്ന ഭൂമിയുടെ ഉപയുക്തത സംബന്ധിച്ച് മാര്‍ഗ രേ ഖ പുറത്തിറക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഭൂമിയുടെ യോഗ്യതാ നിര്‍ണയം, അനുയോജ്യത, രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍, ഭൂമി നല്‍ കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍ തുടങ്ങിയ വിഷയ ങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് മാര്‍ഗരേഖ. മനസോടിത്തിരി മണ്ണ് ക്യാമ്പയിനായി ഇതിനകം സംസ്ഥാനത്ത് 1076 സെന്റ് സ്ഥലമാണ് ലഭിച്ചത്. ഇതിന് പുറമേ 696 സെന്റ് ഭൂമി വാഗ്ദാ നം ചെയ്യപ്പെട്ടിട്ടുമുണ്ട്. മനസോടിത്തിരി മണ്ണ് ക്യാമ്പയിന്‍ വിജയ ത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

രണ്ട് രീതിയില്‍ ഭൂമി സംഭാവന ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ നട ത്താനാകും. ഭൂദാതാവിന് നേരിട്ട് ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാം. തദ്ദേ ശസ്ഥാപനങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നതെങ്കില്‍ സ്ഥാപന സെക്രട്ട റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകള്‍ തദ്ദേശ ഭരണ സ്ഥാപനം വഹി ക്കും.

ലഭിച്ച ഭൂമിയും, ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ എണ്ണ വും, തദ്ദേശ സ്ഥാപനത്തിന് ലഭ്യമായ ഫണ്ടും പരിഗണിച്ച് വ്യക്തി പരമായ വീടോ, ഭവന സമുച്ചയമോ, ക്ലസ്റ്റര്‍ ഹോമോ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനം തീരുമാനിക്കും. വ്യക്തിപരമായ വീടുകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് പരമാവധി മൂന്ന് സെന്റ് വീതം വീതിച്ച് നല്‍ കാന്‍ അനുവാദമുണ്ട്. റോഡ്, കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയു ള്ള സൗകര്യങ്ങള്‍ പ്രദേശത്തേക്ക് തദ്ദേശ സ്ഥാപനം ഉറപ്പുവരുത്തും. ഗുണഭോക്താക്കളെ ലൈഫ് പട്ടികയില്‍ നിന്ന് മുന്‍ഗണനാ ക്രമത്തി ല്‍ തെരഞ്ഞെടുക്കും. വ്യക്തിഗത ഭവനങ്ങള്‍ക്കായി നല്‍കുന്നുണ്ടെ ങ്കില്‍ മാത്രമേ രജിസ്ട്രേഷന്‍ ആവശ്യമുള്ളൂ. ലൈഫ് പദ്ധതിക്കും ലൈഫ് ഗുണഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്തുകൊടുക്കുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യമാ കുന്ന ഭൂമി ഗുണഭോക്താവിനും ഗുണഭോക്താവിന്റെ അവകാശി കള്‍ക്കും ജീവിതാവസാനം വരെ അവകാശം ഉണ്ടായിരിക്കും. ഭൂമി അനന്തരാവകാശികള്‍ക്ക് മാത്രമേ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാലോ, അനന്തരവകാ ശികള്‍ ഇല്ലെങ്കിലോ സ്ഥലം തദ്ദേശ സ്ഥാപനത്തിന് തിരികെ നല്‍ക ണമെന്ന വ്യവസ്ഥയും രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തും.

വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയിലെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും തദ്ദേ ശ സ്ഥാപനങ്ങള്‍ പരിഹരിക്കും. ഭൂമി സംബന്ധിച്ച് തര്‍ക്കമോ കോട തി വ്യവഹാരമോ ഉണ്ടെങ്കില്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തും. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ഭൂദാതാവ് രജിസ്ട്രേഷന് വിസമ്മതിക്കുകയാ ണെങ്കില്‍ എല്ലാ അനുമതിയും റദ്ദാക്കുമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!