കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,ഗ്രാമ പഞ്ചായത്തംഗം കെ.ടി. അബ്ദുല്ല,കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കല്ലടി അബ്ദു വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.പ്രധാനാ ധ്യാപകന്‍ ശ്രീധരന്‍ പേരേഴി മികവുകളുടെ അവതരണം നടത്തി. പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,കെ.സജ്‌ല,കെ.ടി.റജീന,ജോണ്‍ റിച്ചാര്‍ ഡ്,ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,ഇ.കെ.സൂര്യ,വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍സലീം,പ്രോഗ്രാം കണ്‍വീനര്‍ റഷീദ് കൊടക്കാട് സംസാരിച്ചു.
