പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരനായിരുന്നു ഒ.വി. വിജയനെന്നും സമൂഹത്തില്‍ നിലനി ന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ തന്റെ രചനകളിലൂടെ പോ രാടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തസ്രാക്കില്‍ നടന്ന വെക്കാനം, ഒ.വി. വിജയന്‍ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.വി വിജയന്‍ സ്മാരകത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ടി.വി. നാരായണന്‍കുട്ടി തയ്യാറാക്കിയ ഒ.വി വിജയ ന്‍ ചിത്രങ്ങളുടെ കൊളാഷ് ഒ.വി വിജയന്‍ സ്മാരക സമിതിക്ക് കൈ മാറി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ടി.വി. നാരായണന്‍കുട്ടിയില്‍ നിന്നും കൊളാഷ് ഏറ്റുവാങ്ങി. ഒ.വി.വിജയന്‍ സ്മാരകത്തില്‍ നടന്ന പ്രഭാ ഷണങ്ങളുടെ സമാഹാരം ‘ഞാറ്റുപുര വാങ്ങ്മയങ്ങള്‍’ എന്ന പുസ്തകം ഡോ. കെ. എസ്.രവികുമാര്‍ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് ഏറ്റു വാങ്ങി. പി.ആര്‍. ജയശീലന്‍ രചിച്ച ‘സി.വി. ശ്രീരാമന്റെ കഥകള്‍ – പഠനം’ പുസ്തകം ഡോ. പി.കെ രാജശേഖരന്‍ പ്രകാശനം ചെയ്തു. എ. പ്രഭാകരന്‍ എം.എല്‍.എ ആദ്യ പുസ്തകം ഏറ്റുവാങ്ങി. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, അഡ്വ. സി.പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.