അഗളി: സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ വിഷയത്തിലുള്ള വിധിയില്‍ സര്‍ക്കാര്‍ നിയമസഭയില്‍ നിയമനിര്‍മാണം നടത്തി ജന ങ്ങളുടെ ആശങ്കയകറ്റാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്ക ണമെന്ന് സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ റീസര്‍വേ നടക്കാത്ത വില്ലേജുകളില്‍ എത്രയും വേഗം റീസര്‍വേ നടത്തി ഭൂമി പ്രശ്‌നം പരിഹരിക്കണമെ ന്നും താവളം-മുള്ളി റോഡില്‍ തമിഴ്‌നാട് ഗതാഗതം നിരോധിച്ചത് പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അഗളി ഇഎംഎസ് ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സിപിഐ സം സ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റേയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ കുട്ടിച്ചോറാക്കാനാണ് നരേന്ദ്രമോദിയും കൂട്ടരും ശ്രമിക്കു ന്നതെന്നും ഭാരതത്തെ ഹിന്ദുസ്ഥാന്‍ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി,ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍,ജില്ലാ എക്‌സിക്യു ട്ടീവ് അംഗങ്ങളായ പി ശിവദാസന്‍,മണികണ്ഠന്‍ പൊറ്റശ്ശേരി,മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍,അസി.സെക്രട്ടറി സനോജ് എ്ന്നിവര്‍ സംസാരിച്ചു.ജ്യോതി അനില്‍കുമാര്‍,മരുതി മുരുകന്‍,കാര്‍ത്തിക് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.മുതിര്‍ന്ന അംഗം ബാലസുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തി.സ്വാഗത സംഘം ചെ യര്‍മാന്‍ വി.എം ലത്തീഫ് സ്വാഗതം പറഞ്ഞു.