അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ കുട്ടികളിലുള്ള ആരോ ഗ്യ പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമര ണം, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തി പരിശോധി ക്കുന്നതിന് മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് പ്രവര്‍ ത്തിക്കാന്‍ ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാ ക്കി. അട്ടപ്പാടി ട്രൈബല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടു ത്തി ബാലാവകാശ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു. ആദിവാസി മേഖലകളി ലെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഗളി കില സെന്ററില്‍ ബാലാവകാശ കമ്മീഷനും മലബാര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ യോഗത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. കാന്‍ സര്‍ സെന്ററിന്റെ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതി യിലാക്കുന്നതിന് ഓരോ കര്‍ത്തവ്യ വാഹകരും പ്രവര്‍ത്തിക്കണം. ഇതില്‍ ഒരു തടസ്സവും അനുവദിക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു. കര്‍ത്തവ്യ വാഹകന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തിന് ബാലാവകാശ കമ്മീഷന്‍ ഇടപെടും. കുട്ടികള്‍ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുക എന്നതാണ് കമ്മീഷന്റെ ആത്യ ന്തിക ലക്ഷ്യം. ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കര്‍ത്തവ്യ വാഹകന്മാര്‍ ഉള്‍പ്പെടുന്ന വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ടാസ്‌ക് ഫോഴ്‌സായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു.
ആദിവാസി സമൂഹത്തെ മനസ്സിലാക്കി അവരുമായി ഇണങ്ങിച്ചേ ര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രദേശത്തെ മാനസിക – ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയൂ എന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരിച്ച് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കി അവരിലൂടെ പ്രദേശത്തെ പ്രശ് നങ്ങള്‍ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുകയില ഉപയോ ഗം കാന്‍സറിന്റെ വലിയ കാരണമാണ്. കുട്ടികളിലെ പുകയില ഉപ യോഗം തടയുന്നതിന് അവരുടെ കുടുംബങ്ങളില്‍ ഇടപെട്ട് അവിടെ നിന്ന് നിയന്ത്രണം ആരംഭിക്കും. കാന്‍സര്‍ ആരോഗ്യ ബോധവത്ക്ക രണത്തിന്റെ ഭാഗമായി അധ്യാപകര്‍, എന്‍.സി.സികാര്‍ക്ക് പരിശീ ലനം നല്‍കി ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ബോധവത്ക്കര ണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബാലാവകാശ കര്‍ത്തവ്യ വാഹകര്‍ക്ക് ആദിവാസി മേഖല നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡോ.ഫിന്‍സ്, ഡോ. ഗീത എന്നിവര്‍ ക്ലാസ്സെടുത്തു. ജെ. ജെ, ആര്‍.റ്റി.ഇ, പോക്‌സോ നിയമങ്ങളുമായി ബന്ധപ്പെട്ട് സെപ്തംബ റില്‍ നടന്ന കര്‍ത്തവ്യവാഹകരുടെ യോഗത്തിന്റ അടിസ്ഥാനത്തി ല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടിയും പുരോഗതിയും കമ്മീഷന്‍ വിലയിരുത്തി. അഗളി കില സെന്ററില്‍ നടന്ന യോഗ ത്തില്‍ കമ്മീഷന്‍ അംഗം വിജയകുമാര്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെ യര്‍ കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീ സര്‍ എസ്.ശുഭ, ശിശു സംരക്ഷണ ഓഫീസ് ജീവനക്കാരായ ജെന്‍സ ണ്‍ ചെറിയാന്‍, അനസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഐ.സി. ഡി.എസ്, പോലീസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹ്യ നീതി, ചൈല്‍ഡ് ലൈന്‍, പഞ്ചായത്ത്, സി.ഡി.പി.ഒമാര്‍, ലേബര്‍ വകുപ്പ്, കുടുംബശ്രീ, എന്‍.ജി.ഒ പ്രതിനി ധികള്‍ പങ്കെടുത്തു.