മണ്ണാര്‍ക്കാട്: തെരുവുനായകളില്‍ നിന്നും മനുഷ്യ ജീവിതം സുര ക്ഷിതമാക്കുന്നതിനാവശ്യമായ തരത്തില്‍ നിയമം നിര്‍മാണം നട ത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചുമണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്ത് തെരുവു നായശല്യം രൂക്ഷമാകുന്നതായി പ രാതി ഉയരുകയും അടുത്ത ദിവസങ്ങളിലായി ആളുകളെ ആക്രമി ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലില്‍ ആരോഗ്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീക് റഹ്മാന്‍ പ്രമേയം അവതരിപ്പി ച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു പ്രകാരം തെരുവുനായ്ക്കളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്.തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ മാത്രമാണ് നിലവിലെ ഏക പ്രതിരോധ സംവിധാനം.എന്നാല്‍ ഇതും തെരുവു നായശല്ല്യത്തിന് പരിഹാരമാകുന്നില്ലെന്നതാണ് വസ്തുത.ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനോളം തന്നെ ജീവിക്കാനുള്ള അവകാശം മൃഗ ങ്ങള്‍ക്കുണ്ടെങ്കിലും മനുഷ്യനേക്കാളും പ്രധാന്യം മൃഗങ്ങള്‍ക്കു നല്‍ കുന്ന തരത്തിലുള്ള നിലവിലെ നിയമം മൂലം മനുഷ്യന്റെ നിലനി ല്‍പ്പ് തന്നെ അപകടത്തിലായ സാഹചര്യമാണ് നിലനില്‍ക്കുന്നതെ ന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ കലാ കായിക കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹംസ കുറുവണ്ണ പിന്താങ്ങി.

തെരുവുനായ്ക്കള്‍ നിമിത്തം ധൈര്യമായി വഴി നടക്കാന്‍ വയ്യെന്ന നിലയിലാണ് മണ്ണാര്‍ക്കാട് നഗരത്തിലെ സ്ഥിതിഗതികള്‍.അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവ ആളുകളെ ആക്രമിക്കാനും തുടങ്ങിയ തോടെ ജനങ്ങളാകെ ഭയപ്പാടിലാണ്.കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരെയാണ് തെരുവുനായ കടിച്ചത്. വിദ്യാര്‍ത്ഥികളുള്‍പ്പടെ യുള്ള കാല്‍നടയാത്രക്കാരുടേയും ഇരുചക്ര വാഹനയാത്രക്കാരു ടേയും പേടിസ്വപ്‌നമായി തെരുവുനായ്ക്കള്‍ മാറിയിട്ടുണ്ട്. നേര ത്തെ തെരുവുനായ ശല്ല്യം വര്‍ധിച്ചതായി വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ നഗരസഭ ഇടപെട്ട് വന്ധ്യംകരണ പദ്ധതി നടപ്പി ലാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് മുടങ്ങി നില്‍ക്കുകയാണ്.സ്‌ക്വാഡ് ഇല്ലാത്തതാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്റെ തണലില്‍ തെരുവുകള്‍ കയ്യടക്കി നായകള്‍ വിഹ രിക്കുമ്പോള്‍ അധികൃതരും നിസ്സഹായരായി നില്‍ക്കേണ്ട് വരിക യാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!