കാഞ്ഞിരപ്പുഴ: സംരക്ഷിത വനമേഖലയ്ക്കും വന്യജീവി സങ്കേ തകള്‍ക്കും ചുറ്റും ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖല യാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കാഞ്ഞിര പ്പുഴയില്‍ സംയുക്ത കര്‍ഷക സമിതി നടത്തിയ അതിജീവന സദസ്സില്‍ കര്‍ഷക പ്രതിഷേധമിരമ്പി.ബുധനാഴ്ച വൈകീട്ട് നാലര യോടെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിച്ച് കാഞ്ഞിരം സെന്ററില്‍ സമാപിച്ച പ്രതിഷേധ ജാഥയില്‍ നൂറ് കണ ക്കിന് ആളുകള്‍ അണി നിരന്നു.
അതിജീവ സദസ്സ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു.പാലക്കാട് രൂപതാ അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിജീവനത്തിനായി തെരുവിലറങ്ങേണ്ടി വരുന്ന കര്‍ഷകരുടെ പക്ഷം ചേരാന്‍ സഭയും രൂപതയും നിര്‍ബന്ധിതരാകുന്ന സാഹച ര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ മലയോര മേഖലയെ അപ്രഖ്യാപിത കുടിയിറക്കിലേക്ക് തള്ളിവി ടുന്ന പരിസ്ഥിതി നിയമങ്ങള്‍ സമൂഹത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വന്യജീവി സങ്കേത ങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുവാനും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി.കര്‍ഷക സംര ക്ഷണ സമിതി ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ഫാ.സജി വട്ടുകളത്തി ല്‍,ജോമി മാളിയേക്കല്‍,ഫാ ബിജു കല്ലിങ്കല്‍,മുരളീധര്‍ ഭട്ട്,മുഹമ്മദ് ചെറൂട്ടി,തോമസ് ആന്റണി, സി ടി അലി,രവി അടിയത്ത്,ജോര്‍ജ്ജ് നമ്പുശ്ശേരിയില്‍,സജീവ് മാത്യു,മോഹന്‍ ഐസക്,ബിജു ജോസഫ്, അഡ്വ.ബേബി ബാസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.