അഗളി: ഉന്നത പഠനവും തൊഴില്‍ സാധ്യതകളേയും കുറിച്ച് ദിശാ ബോധം നല്‍കുന്നതിനായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരി യര്‍ ഗൈഡന്‍സ് ശില്‍പ്പശാല വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വഴികാട്ടിയായി.അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരായ എസ് എസ് എല്‍ സി,പ്ലസ്ടു വിജയികള്‍ക്കായി ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ സെന്ററിന്റെ സഹായത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
അഗളി കില കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് അധ്യക്ഷനായി.കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ മാനേജര്‍ ഹേമ യുടെ നേതൃത്വത്തിലുള്ള സംഘം ക്ലാസുകള്‍ നയിച്ചു.പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ് മുഹമ്മദ് ഇബ്രാഹിം ഉപരി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.വിവിധങ്ങളായ കോഴ് സുകളെ കുറിച്ചും അതുവഴി ലഭ്യമാകുന്ന ജോലി സാധ്യതകളെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു.ഉന്നത പഠന ശാഖ കളെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദുരീകരിച്ചു നല്‍കി.560 ഓളം വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
ഭാവിയില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുമായി കൂടിച്ചേര്‍ന്നു ഭാവിയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ ക്കായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതാണെന്ന് കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആന്‍ഡ് സെന്റര്‍ മാനേജര്‍ അറിയിച്ചു.