കല്ലടിക്കോട്: ജിഎല്‍പി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപ കരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നോട്ട് പുസ്തകങ്ങള്‍ ലഭ്യമാ ക്കി.സ്നേഹത്തില്‍ ചാലിച്ചെഴുതാം എന്ന പേരിലാണ് ഇതിനായി പദ്ധതി നടപ്പിലാക്കിയത്.പ്രധാന അധ്യാപിക ടി.കെ ബിന്ദു ഉദ്ഘാ ടനം ചെയ്തു.എം വിനോദ് പദ്ധതി വിശദീകരണം നടത്തി.സമൂഹ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നത്.ഒന്നാം ഘട്ടത്തില്‍ നൂറോളം കുട്ടിക ള്‍ക്ക് കുടകള്‍ വിതരണം നടത്തിയിരുന്നു.