അലനല്ലൂര്‍: കാര മില്ലുംപടിയില്‍ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച.12 ചാക്ക് കുരുമുളകും പണവും കവര്‍ന്നു.കിഴക്കേക്കരമഠത്തില്‍ ഷൗ ക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെഎം മലഞ്ചരക്ക് കടയിലാണ് മോഷണം അരങ്ങേറിയത്.650 കിലോ കുരുമുളകും രണ്ടര ലക്ഷ ത്തോളം രൂപയും മോഷണം പോയതായാണ് ഷൗക്കത്തലി പറയുന്ന ത്.മരം വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപ കടയില്‍ രണ്ട് മേശകളിലായി മൂന്നിടത്തായിരുന്നു സൂക്ഷിച്ചിരുന്നത്.ഇതില്‍ 43,000 രൂപ നഷ്ടപ്പെട്ടി ട്ടുണ്ടായിരുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.കുരമുളക് അപഹരിക്ക പ്പെട്ടതിലൂടെ 3,31,500 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കട തുറക്കാനെത്തിയപ്പോ ഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.കുരുമുളക് പുറത്ത് കിടക്കുന്നത് കാണുകയും പൂട്ട് കാണാതിരിക്കുകയും ചെയ്തതോടെ യാണ് കടയില്‍ മോഷണം നടന്നതായി അറിയുന്നത്.രണ്ട് സിസി ടിവികളും തകര്‍ത്ത നിലയിലായിരുന്നു.തുടര്‍ന്ന് നാട്ടുകല്‍ പൊലീ സിനെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകല്‍ പൊലീസും ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ട് വര്‍ഷം മുമ്പ് കടയില്‍ മോഷണ ശ്രമം നടന്നിട്ടുള്ള തായി ഷൗക്കത്തലി പറയുന്നു.
അടുത്തിടെയായി അലനല്ലൂരില്‍ മോഷണം പതിവാകുന്നുണ്ട്. കഴി ഞ്ഞ മാസം 16ന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ണ്ടറി സ്‌കൂളില്‍ കവര്‍ച്ച നടന്നിരുന്നു.പാലിയേറ്റീവ് സംഭാവന പെ ട്ടിയിലെ പണം കവര്‍ന്നതോടൊപ്പം ഒരു സിസിടിവി ക്യാമറ തകര്‍ ക്കുകയും ചെയ്തിരുന്നു.മെയ് ആദ്യവാരത്തില്‍ കാട്ടുകുളം അത്താ ണിപ്പടിയില്‍ തുര്‍ക്കി ഷമീറിന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്നും എട്ടുപ വനും അയ്യായിരം രൂപയും മോഷണം പോയിരുന്നു. ജന ങ്ങളും വ്യാപാരികളുമെല്ലാം ആശങ്കയിലാണ്.പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയരു ന്നുണ്ട്.