മണ്ണാര്‍ക്കാട്: വിഷരഹിത പച്ചക്കറി കൃഷിയിലും വിജയഗാഥയു മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.മണ്ണാര്‍ക്കാട് പോത്തോഴിക്കാവ് പ്രദേശത്തേ അഞ്ചേക്കര്‍ കൃഷിയിടം പച്ചക്കറി കള്‍ സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ്. പാട്ടത്തിനെ ടുത്ത ഈ സ്ഥലത്ത് ബാങ്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്.വിളവെടു ക്കുന്ന പച്ചക്കറികള്‍ ബാങ്കിന്റെ ഔട്ട്‌ലെറ്റിലൂടെയാണ് വിപണനം ചെയ്യുന്നത്.
പോത്തോഴിക്കാവിലെ പച്ചക്കറി തോട്ടത്തില്‍ പടവലം,പാവല്‍, ചു രങ്ങ,പീച്ചിങ്ങ,ചീര എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. വിള വെടുപ്പിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ്, സെക്രട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സമൂഹത്തിന് ഏറ്റവും നല്ല രീതിയിലുള്ള ഭക്ഷണം ലഭ്യമാക്കുക യും സമൂഹത്തിന് മാതൃകയാവുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് പച്ചക്കറി കൃഷി നടത്തുന്നതെന്ന് പ്രസിഡന്റ് അഡ്വ.കെ സുരേഷ് പറഞ്ഞു.ഓരോ പ്രദേശത്തേയും സഹകരണ സ്ഥാപനങ്ങ ളും ജനകീയ കൂട്ടായ്മകളും ക്ലബ്ബുകളുമെല്ലാം ജൈവ പച്ചക്കറി കൃഷി യിലേക്ക് തിരിഞ്ഞാല്‍ പച്ചക്കറി കൃഷിയില്‍ സ്വയംപര്യപ്തത കൈ വരിക്കാന്‍ കഴിയുമെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.
ബാങ്ക് വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍,ഡയറക്ടര്‍മാരായ പി ശശിധരന്‍,കെ.ഷീബ,റിയാസ്,ഉമ്മര്‍,സലീം,ജോര്‍ജ്ജ്,അസി.സെക്രട്ടറി എസ്.അജയകുമാര്‍ എ്ന്നിവര്‍ സംബന്ധിച്ചു.