മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും പാല ക്കാട് ജില്ലയ്ക്ക് ചരിത്ര നേട്ടം.99.98 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്.39355 പേര്‍ പരീക്ഷയെഴുതിയതില്‍ 38955 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. 2801 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.ജില്ലയിലെ 37 അണ്‍ എയ്ഡഡ് സ്‌കൂളുകളും 34 എയ്ഡഡ് സ്‌കൂളു കളും 47 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പടെ ജില്ലയിലെ 118 വിദ്യാഭ്യാ സ സ്ഥാപനങ്ങള്‍ 100 ശതമാനം വിജയം നേടി.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ വിജയശതമാനം 99.07 ആണ്. ആകെ പരീക്ഷയെഴുതിയ 8996 വിദ്യാര്‍ത്ഥികളില്‍ 8912 പേര്‍ വി ജയിച്ചു.782 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാ ക്കി.3933 കുട്ടികളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരീക്ഷയെഴു തിയത്.ഇതില്‍ 3899 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.333 പേര്‍ക്ക് സമ്പൂര്‍ണ എപ്ലസ് ഉണ്ട്.വിദ്യാഭ്യാസ ജില്ലയില്‍ ആകെയുള്ള 42 സ്‌കൂളുകളില്‍ 23 സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ഉപ ജില്ലയില്‍ കുടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് മണ്ണാര്‍ക്കാ ട് എംഇഎസ് സ്‌കൂളാണ്.പരീക്ഷയെഴുതിയ 811 വിദ്യാര്‍ത്ഥികളില്‍ 810 പേരും ഉപരിപഠന യോഗ്യത നേടി.ജില്ലയില്‍ ഏറ്റവുമധികം പേരെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടി നെല്ലിപ്പുഴ ദാറുന്നജാത്ത് ഒന്നാമതെത്തി.
കോവിഡിനെ തുടര്‍ന്ന്് ഓണ്‍ലൈനായും ഓഫ്‌ലൈനായുമാണ് വിദ്യാര്‍്തഥികള്‍ പഠനം പൂര്‍ത്തിയാക്കിയത്.വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കൗണ്‍സിലിങ് ഉള്‍പ്പടെ നടത്തിയാണ് പരീക്ഷയ്ക്ക് സജ്ജമാക്കിയത്.കോവിഡിന്റെ തീവ്രത കുറഞ്ഞ നവംബറിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് നേരിട്ടെത്താ നായത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം പഠനത്തില്‍ ശ്രദ്ധയൂന്നി കഠിന പ്രയത്‌നം നടത്തിയിന്റെ ഫലമാണ് ഈ വര്‍ഷത്തെ തിളങ്ങുന്ന വിജയം.
കോവിഡ് പരീക്ഷണത്തെ അതിജീവിച്ച് കഴിഞ്ഞ വര്‍ഷം ജില്ല എസ്എസ്എല്‍സി പരീക്ഷയില്‍ 99.35 ശതമാനം വിജയം നേടി യിരുന്നു.2020ല്‍ ജില്ലയുടെ വിജയശതമാനം 98.74 ആണ്.2019ല്‍ 96.51 ശതമാനവും.2018ല്‍ 95.64 ശതമാനവും.2017ല്‍ 93.6, 2016ല്‍ 93.99, 2015ല്‍ 91.2, 2014ല്‍ 87.8 എന്നിങ്ങനെയാണ് വിജയ ശതമാനം.