അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാറ്റു ചാരാ യവുമായി മധ്യവയ്‌സകന്‍ പിടിയിലായി.ഷോളയൂര്‍ വയലൂര്‍ വെ ള്ളിങ്കിരി (46) ആണ് അറസ്റ്റിലായത്.ഏഴ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാനായി വീടിന് സമീപത്ത് സൂക്ഷിച്ചിരുന്ന 230 ലിറ്റര്‍ വാഷും എക്‌സൈസ് സംഘം കണ്ടെടുത്തു.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ പ്രിവന്റീ വ് ഓഫീസര്‍ കെ.ടി ഷനൂജ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ വിവേ ക്,ഡ്രൈവര്‍ അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.അഗളി റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി യെ റിമാന്‍ഡ് ചെയ്തതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!